Final speech


This was His final speech on 26th June 2003 at School assembly and He had breathed last breath also the same day at evening. 
.............................................................................................................
Even though the percentage of literary ratio is high all over the world uncivilized activities are growing day by day. Humanism remains of only in leaders speeches and text. The literates think themselves they are educated. Actually the education means not only reading and writing experience but also willing to mind other's rights and feelings. Humanism should be top agenda in the education instead of Nationalism, Regionalism and Spiritualism. All of the limitations are not stronger than that of what cemented in us. If we determined to break the high walls, which built a strong foundation in our hearts, distance from people to people would be disappeared. So, first we have to determine to be broad-minded. The feeling of sacrifice instead of selfishness should be established by enlightenment. Someone who is in North Pole should be able to feel for some one who is suffering in the South Pole. That is ideal thought, which helps to bring heaven on earth. These views are applicable on those who willing to realize that whole generations are from single couples as Holly book (Holly books) mentioned.
---------------------
ലോകമെമ്പാടും സാക്ഷരതയുടെ ശതമാനം ഉയർന്നതാണെങ്കിലും, മാനവികതയ്‌ക്കും യഥാര്‍‌ഥ സം‌സ്‌കാരത്തിനും നിരക്കാത്ത പ്രവർത്തനങ്ങൾ ദിനംപ്രതി വളരുകയാണ്. നേതാക്കളുടെ പ്രസംഗങ്ങളിലും വാചകങ്ങളിലും മാത്രമാണ് മാനവികത നിലനിൽക്കുന്നത്.സാക്ഷരർ തങ്ങൾ വിദ്യാസമ്പന്നരാണെന്ന് കരുതുന്നു. യഥാർത്ഥത്തിൽ വിദ്യാഭ്യാസം എന്നാൽ എഴുതാനും വായിക്കാനും മാത്രമല്ല മറ്റുള്ളവരുടെ വികാരങ്ങളും വിചാരങ്ങളും മനസിലാക്കാൻ കഴിയുന്നതിനെ കൂടെയാണ്‌ വിദ്യാഭ്യാസം കൊണ്ട്‌ അര്‍‌ഥമാക്കുന്നത്. ദേശീയതക്കും, പ്രാദേശികതക്കും  കേവല ആത്മീയതക്കും പകരം മാനവികതയായിരിക്കണം വിദ്യാഭ്യാസത്തിലെ ഉന്നത അജണ്ട. നമ്മുടെ ഹൃദയത്തിൽ ശക്തമായ അടിത്തറയില്‍ കെട്ടിപ്പൊക്കിയ സകല മതിലുകളും തകർക്കാൻ തീരുമാനിച്ചാൽ,എല്ലാ പരിമിതികളും ദുര്‍‌ബലമാകും. ജനങ്ങളില്‍ നിന്നും ജനങ്ങളിലേക്കുള്ള ദൂരം അപ്രത്യക്ഷമാകും. അതിനാൽ, ആദ്യം നാം വിശാലമായ ചിന്താഗതിക്കാരായി മാറണം. സ്വാർത്ഥതയ്ക്ക് പകരം ത്യാഗം എന്ന ഭാവത്തെയും സ്വഭാവത്തെയും പ്രബുദ്ധതയിലൂടെ സമൂഹത്തില്‍ സ്ഥാപിക്കപ്പെടണം. ഉത്തര ധ്രുവത്തിലുള്ള ഒരാൾക്ക് ദക്ഷിണധ്രുവത്തിൽ ദുരിതമനുഭവിക്കുന്ന ഒരാളുടെ വികാര വിചാരങ്ങള്‍ അനുഭവിക്കാൻ കഴിയണം.അതാണ് അനുയോജ്യമായ ചിന്ത, അത് ഭൂമിയിൽ സ്വർഗ്ഗം കൊണ്ടുവരാൻ സഹായിക്കുന്നു. വിശുദ്ധ ഗ്രന്ഥം (ഗ്രന്ഥങ്ങള്‍) സൂചിപ്പിച്ചതുപോലെ തലമുറകൾ മുഴുവൻ ഒരേ ഒരു ഇണകളില്‍ നിന്നുള്ളവരാണെന്ന് ബോധ്യമായവരില്‍ ഈ ദര്‍‌ശന മാഹാത്മ്യം എളുപ്പത്തില്‍ സാക്ഷാല്‍‌കരിക്കാന്‍ സാധിക്കും.