ഭൂമിയില്‍ വിശേഷബുദ്ധി നല്‍കപ്പെട്ടവനാണ് മനുഷ്യന്‍ മറ്റു ചരാചരങ്ങള്‍ക്ക് ഇത് നല്‍കപ്പെട്ടിട്ടില്ല.ഒരു പനിനീര്‍ പൂവിന് ഇനി മുതല്‍ സുഗന്ധം പ്രസരിപ്പിക്കാന്‍ കഴിയില്ല എന്ന് ശഠിക്കാന്‍ കഴിയില്ല.ഇത്രമനോഹരമായി എന്തിനു പാടണം എന്നു ഒരു പൂങ്കുയിലിനു വിചാരിക്കാനാവില്ല.കളകളാരവം മുഴക്കി ഒഴുകാനിനി വയ്യെന്നു കാട്ടരുവിയ്‌ക്ക് തിരുമാനിക്കാവില്ല.ആകാശത്തില്‍ നീന്തിത്തുടിക്കുന്ന താര്‍കങ്ങള്‍ക്ക് ഗതി മാറാന്‍ സാധ്യമല്ല.തങ്ങളുടെ ദൗത്യമെന്താണോ അതു നിര്‍വഹിച്ച് കൊണ്ടിരിക്കുകയാണ് പുല്‍കൊടിയും പൂമരവും പൊയ്‌കകളും പാരാവാരവും ആകാശ ഗോളങ്ങളും.എല്ലാം ഏല്‍പിക്കപ്പെട്ട ദൗത്യത്തില്‍ സദാ ജാഗ്രതയോടെ നീങ്ങിക്കൊണ്ടിരിക്കുന്നു.
മനുഷ്യന്റെ കാര്യം ഇതില്‍ നിന്നൊക്കെ ഭിഹ്നമാണ്.മനുഷ്യനോട് കല്‍പിക്കപ്പെട്ട ദൗത്യം സ്വീകരിക്കാനും നിരാകരിക്കാനും അവനു സ്വാതത്ര്യമുണ്ട്.വിവേചനാധികാരം ഉണ്ടായിരിക്കെത്തന്നെ തന്റെ സ്വാതന്ത്ര്യം പ്രയോഗിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ട്.
കണ്ണുകള്‍കൊണ്ട് കേള്‍ക്കാനോ കാതുകള്‍കൊണ്ട് കാണാനോ കഴിയില്ല.ഓരോ അവയവവും ആത്യന്തികമായി സ്രഷ്‌ടാവിനെയാണ് അനുസരിക്കുന്നത്.എല്ലാ പഞ്ചേന്ദ്രിയങ്ങളും സ്രഷ്‌ടാവിന്റെ കല്‍പനയാണ് അനുസരിച്ച് കൊണ്ടിരിക്കുന്നത്.കണ്ണു കൊണ്ട് മാത്രമേ കാണാന്‍ കഴിയുഇകയുള്ളൂ.കാണുക എന്ന എന്ന കര്‍മ്മത്തില്‍ കണ്ണ് അതിന്റെ വഴക്കം പ്രകടിപ്പിക്കുമ്പോള്‍ തനിക്കനുവദിക്കപ്പെട്ടത് മാത്രം കാണാനുള്ള വിവേചനാധികാരം മനുഷ്യന്‍ ഉപയോഗപ്പെടുത്തണം.സ്വാതന്ത്ര്യം നല്‍കപ്പെടാത്തവ സ്രഷ്‌ടാവിന്റെ ആജ്ഞാനുസാരം പ്രവര്‍ത്തിക്കുമ്പോള്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ട കാര്യങ്ങളിലും ദൈവത്തിന്റെ ഇഛാനുസാരം ചരിക്കാനുള്ള സന്നദ്ധത സൃഷ്‌ടികളില്‍ ഉണ്ടാകണം.അഥവാ വഴക്കവും വണക്കവും ഒരുമിച്ച് വരണം.ഇങ്ങനെ വരുമ്പോള്‍ മനോഹരമായ ആരാധനയായി മാറും.
മനുഷ്യന്റെ ജിവിത ക്രമം മനോഹരമാകുന്നേടത്ത് മാത്രമേ ശാന്തിയും സമാധാനവും പുലരുകയുള്ളൂ.മനുഷ്യന്‍ പ്രകൃതിയിലേയ്‌ക്ക് നോക്കട്ടെ.മധു ചുരത്താനും മണം പരത്താനും വിരിഞ്ഞു നില്‍ക്കുന്ന പൂക്കളിലേയ്‌ക്ക്.ഇമ്പമാര്‍ന്ന സംഗീതം പൊഴിക്കുന്ന പറവകളിലേയ്‌ക്ക് അലറിയൊഴുകുന്ന പാരാവാരങ്ങളിലേയ്‌ക്ക് അനന്തമായ ആകാശ നീലിമയിലേയ്‌ക്ക് വര്‍ണ്ണങ്ങള്‍ ചാലിച്ച സന്ധ്യാ മേഘങ്ങളിലേയ്‌ക്ക് മനുഷ്യനിലേയ്‌ക്ക് ..ആവര്‍ത്താവര്‍ത്തിച്ച് നോക്കട്ടെ..
എത്രമാത്രം അര്‍ഥവവത്താണ് അബ്‌സ്വാറിന്റെ വരികള്‍..
എത്ര നെറികെട്ടതാണീ ലോകം
എത്ര നന്ദി കെട്ടവരാണീ മനുഷ്യ കുലം
അവര്‍ അവരെ അറിഞ്ഞുവെങ്കില്‍
സ്രഷ്‌ടാവിനെ അറിഞ്ഞേനേ
സംസ്‌കൃത ചിത്തരായ് തീര്‍ന്നേനേ...

===========
മഞ്ഞിയില്‍