മണിദീപം തെളിഞ്ഞിട്ട് 2023 നവംബര്‍ ഒന്നാം തിയ്യതി ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്നു.
പേരിനെ അന്വര്‍ഥമാക്കിയ പതിമൂന്നുകാരന്‍ 2003 ജൂണ്‍ ഇരുപത്തിയാറിനായിരുന്നു വിടപറഞ്ഞത്. പ്രസിദ്ധീകരിക്കാനൊരുക്കി വെച്ച അബ്‌സാറിന്റെ രചനകള്‍ 2003 ലെ കേരളപ്പിറവി ദിനത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു.
പുതുമനശ്ശേരി സര്‍സയ്യിദ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കവി ബാല ചന്ദ്രന്‍ ചുള്ളിക്കാടും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു മണിദീപം അക്ഷരലോകത്തിനു സമര്‍പ്പിച്ചത്.മലയാളത്തിലെ തലയെടുപ്പുള്ള പ്രസിദ്ധീകരണാലയങ്ങളിലൊന്നായ ഇസ്‌ലാമിക് പബ്‌ളീഷിങ് ഹൗസാണ് പുസ്‌തകം വായനാലോകത്തിന് സമ്മാനിച്ചത്.
2003 ല്‍ തന്നെ മണിദീപത്തിന്റെ രണ്ടാമത്തെ പതിപ്പ് ദോഹയില്‍ വെച്ച് പ്രൊഫസര്‍ അബുല്‍ അലിയും ഗള്‍ഫ്‌ടൈംസ് പ്രൊഡക്‌ഷന്‍ എഡിറ്റര്‍ സിപി രവീന്ദ്രനും നിര്‍വഹിച്ചു.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രകാശനം ധന്യമായിരുന്നു.