Thursday, June 26, 2008

അബ്‌സാര്‍


വളരെ വിചിത്രമായി തോന്നിയേക്കാവുന്ന അബ്‌സാറിന്റെ ഒരുവിലയിരുത്തലാണു ഇനി പറയാന്‍ പോകുന്നത്‌.കേവലം രണ്ട്‌കാലില്‍ നടക്കുന്നവന്‍ മനുഷ്യന്‍ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട്‌ ശരിയല്ല.മനുഷ്യന്‍ എന്നതിന്ന് ചില നിര്‍വചനങ്ങള്‍ ഉണ്ട്‌. തന്റെ ആശയം വളരെ ഗംഭീരമായി മുത്തശ്ശിക്കഥ എന്ന രചനയിലൂടെ അബ്‌സാര്‍ ലോകത്തോട്‌ വിളിച്ചു പറയുന്നുണ്ട്‌. ലോക ജനതക്ക്‌ ഉപകാരപ്പെടും വിധം ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താത്ത വിദ്വാന്മാര്‍ (ഇതിലും പരിഹാസച്ചുവയുണ്ട്‌)അബ്‌സാറിന്റെ കണ്ണില്‍ ഭൂമിയിലെ അറിവ്‌ അടങ്ങാത്ത ഒരുകൂട്ടം ജീവികള്‍ മാത്രമാണു.

ദിവ്യമായ ചില ഗുണഗണങ്ങള്‍ പ്രതീകമാകുകയും പിന്നിട്‌ പ്രതിബിംബമാകുകയും ഒടുവില്‍ ബിംബമാകുകയും ചെയ്യുന്നുവത്രെ. ഇങ്ങനെയുള്ള ഭാവനകളാണു ഭാരതത്തിലെ ദൈവ സങ്കല്‍പത്തെ താറുമാറാക്കിയത്‌.അതിനാല്‍ ഇത്തരം കല്‍പനകളെ ഭാഷയിലും പ്രയോഗങ്ങളിലും നിലനിര്‍ത്താന്‍ ശ്രമിക്കുക വഴി ഒരു പരിധി വരെ തെറ്റിദ്ധാരണകളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞേക്കും. ഇതാ അബ്‌സാര്‍ തന്റെ കവിതയില്‍ ഇത്‌ പ്രയോഗ വത്‌കരിച്ചിരിക്കുന്നു. മഹാലക്ഷ്‌മിയില്ലെങ്കില്‍ എന്ത്‌ ഐശ്വര്യം ഈ ഗ്രഹത്തില്‍ (പ്രകൃതിയുടെ കേഴല്‍ )